സ്‌റ്റേജിലേക്ക് കുപ്പികളും കല്ലുകളും എറിഞ്ഞ് കാണികള്‍, പരിപാടി അവസാനിപ്പിച്ച് സോനു നിഗം

സ്‌റ്റേജിലേക്ക് കാണികള്‍ കുപ്പികളും കല്ലുകളും എറിഞ്ഞതിനെ തുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച് ഗായകന്‍ സോനു നിഗം. ഞായറാഴ്ച ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (ഡിടിയു) എഞ്ചിഫെസ്റ്റ് 2025 ലാണ് സംഭവം. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് സോനു നിഗം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
‘നമുക്ക് എല്ലാവർക്കും നല്ല സമയം ആസ്വദിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്. നിങ്ങളോട് ആസ്വദിക്കരുത് എന്നല്ല ഞാന്‍ പറയുന്നത്, പക്ഷെ ഇങ്ങനെ ചെയ്യരുത്.’ സോനു നിഗം പറഞ്ഞു. കല്ലേറില്‍ അദ്ദേഹത്തിന്റെ ടീമംഗത്തിന് പരിക്ക് പറ്റിയെന്നും ഗായകന്‍ പറഞ്ഞു.
പരിപാടിക്ക് ആദ്യം കാണികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉപഹാരമായി വേദിയിലേക്ക് എറിഞ്ഞു കിട്ടിയ ബണ്ണി ബാൻഡ് സോനു തലയിൽ കെട്ടിയിരുന്നു. ഇതിനിടെ പതിയെ കാണികളുടെ ട്രാക്ക് മാറുകയും കുപ്പികളും കല്ലും മറ്റും വേദിയിലേക്ക് എറിയുകയും ചെയ്തു. തൊട്ടടുത്ത നിമിഷം സോനു പാട്ട് പാടുന്നത് നിർത്തുകയായിരുന്നു.ഇതിന് മുൻപും അപമര്യാദയായി പെരുമാറിയ വേദികളിൽ നിന്ന് സോനു നിഗം പ്രതികരിച്ചിട്ടുണ്ട്.
Story Highlights : Stones thrown Sonu Nigam at Delhi Technological University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here