‘ഓഫീസില്‍ കയറി വെട്ടും’; കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സിപിഐഎം നേതാവ്

കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഓഫിസിൽ കയറി വെട്ടുമെന്ന് സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം പുറത്തുവന്നു.
നാരങ്ങാനം വില്ലേജ് ഓഫീസർ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏരിയ സെക്രട്ടറി എം.വി. സഞ്ജു ഫോണിൽ വിളിച്ചത്. 2022 ലെ നികുതി കുടിശ്ശികയാണെന്നും അത് അടക്കണമെന്നും അറിയിച്ചു .
സംസാരത്തിനിടയിലാണ് വില്ലേജ് ഓഫിസറെ ഓഫീസിൽ കയറി വെട്ടുമെന്ന് സഞ്ജു ഭീഷണിപ്പെടുത്തിയത്. വില്ലേജ് ഓഫീസർ പ്രകോപനപരമായും മോശമായും സംസാരിച്ചു എന്നാണ് വിഷയത്തിൽ സഞ്ജുവിന്റെ വിശദീകരണം.
Story Highlights : CPIM leader threatens village officer Pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here