Advertisement

കഷ്ടി 150 കടന്ന് രാജസ്ഥാന്‍ റോയല്‍സ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയലക്ഷ്യം 152 റണ്‍സ് മാത്രം

March 26, 2025
Google News 2 minutes Read
KKR vs RR match

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ദുര്‍ബലമായ പ്രകടനം. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 152 റണ്‍സ് മാത്രമാണ് വിജയലക്ഷ്യമാണ് മലയാളി താരം സഞ്ജു സാംസണും റിയാന്‍ പരാഗും സംഘവും നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് എടുത്തത്. 33 റണ്‍സ് എടുത്ത വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ് ടോപ് സ്‌കോറര്‍. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, മോയിന്‍ അലി, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

പതിമൂന്ന് റണ്‍സ് എടുത്ത് സഞ്ജു സാംസണാണ് ആദ്യം പുറത്തായത്. പിന്നാലെ 15 ബോളില്‍ നിന്നും 25 റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗും മടങ്ങി. തുടര്‍ന്ന് നാലു വിക്കറ്റുകള്‍ കൂ വീണതോടെ രാജസ്ഥാന്റെ സ്‌കോര്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞതായി. എട്ട് റണ്‍സിന് നിധീഷ് റാണ, നാല് റണ്‍സെടുത്ത് വനിന്ദു ഹസരങ്ക, ഒന്‍പത് റണ്‍സുമായി ഇംപാക്ട് പ്ലെയര്‍ ആയെത്തിയ ശുഭം ദുബെ, ഏഴ് റണ്‍സിന് ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതേസമയം ബൗളര്‍ ആയ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറിന്റെ വാലറ്റത്തെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ആറ് പന്തില്‍ നിന്ന് രണ്ട് സിക്‌സര്‍ അടക്കം 16 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.

Story Highlights: Rajastan Royals vs Kolkata night riders match in IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here