വമ്പൻ ചിത്രങ്ങളുടെ ട്രെയ്‌ലർ ഒരു ദിവസം, പക്ഷെ കാണാൻ നിഷാദ് യൂസഫില്ല

പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന തുടരും, ബസൂക്ക, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളുടെ ട്രെയ്ലർ ഒറ്റ ദിവസം റിലീസായി എങ്കിലും അതിനു സാക്ഷിയാകാൻ, മൂന്നു ചിത്രങ്ങളുടെയും എഡിറ്റർ ആയിരുന്ന നിഷാദ് യൂസഫ് ഇല്ല. 2024 ഒക്ടോബർ 30 ന് അദ്ദേഹത്തെ പനമ്പള്ളി നഗറിലുള്ള സ്വന്തം ഫ്‌ളാറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫിലിം എഡിറ്റർമാരിലൊരാളെന്ന നിലയിൽ ശ്രദ്ധ നേടി നിൽക്കുമ്പോഴായിരുന്നു ഈ 43 കാരന്റെ അപ്രതീക്ഷിത വിടവാങ്ങൽ. എഡിറ്റ് ചെയ്ത മോഹൻലാലിന്റെ മമ്മൂട്ടിയുടേയും വമ്പൻ ചിത്രങ്ങളുടെ ട്രെയിലറുകൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി ശ്രദ്ധ ചർച്ചയാകുമ്പോൾ അതിൽ വർക്ക് ചെയ്ത നിഷാദിന്റെ ഓർമ്മകളിൽ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്.
ബോക്സിങിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഏപ്രിൽ പത്തിനാണ് റിലീസ് ചെയ്യുന്നത്. ഖാലിദ് റഹ്മാന്റെ മുൻ ചിത്രം തല്ലുമാല എഡിറ്റ് ചെയ്ത നിഷാദ് യൂസഫ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെടുത്തിരുന്നു. തല്ലുമാലയിൽ ധ്രുത ജാതിയിലുള്ള കട്ടുകളും, പുതുമയുള്ള ട്രാൻസിഷനുകളും ദേശീയ തലത്തിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായ കങ്കുവ എന്ന പാൻ ഇന്ത്യൻ ചിത്രം നിഷാദ് യൂസഫ് അവസാനമായി എഡിറ്റ് ചെയ്ത ചിത്രങ്ങളിലൊന്നാണ് എന്നത് ശ്രദ്ധേയമാണ്.ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, അഡിയോസ് അമിഗോ, ഉടൽ, ചാവേർ തുടങ്ങിയവയാണ് നിഷാദ് യൂസഫ് എഡിറ്റ് ചെയ്ത മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ.
Story Highlights :Trailers of big films will be released one day, but the man who edited the movies is no more
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here