ഇതോ ചെറിയ പടം? ഇത് വന്‍… വന്‍…; ഇവിടിനി എമ്പുരാന്‍ വാഴുമെന്ന് FDFS കണ്ടിറങ്ങിയ പ്രേക്ഷകര്‍

സിനിമാ പ്രേമികള്‍ ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും എണ്ണി കാത്തിരിരുന്നത് വെറുതെയായില്ലെന്ന് എമ്പുരാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് ആണെന്നും പൃഥ്വിരാജ് ഇതെന്ത് മാന്ത്രികതയാണ് ചെയ്ത് വച്ചിരിക്കുന്നതെന്നും സിനിമ കണ്ടിറങ്ങിയവര്‍ ചോദിക്കുന്നു. ( empuraan theatre review mohanlal)
ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ തന്നെ സിനിമയുടെ റേഞ്ച് മനസിലായെന്ന് പ്രേക്ഷകര്‍ പറയുന്നു. ലാലേട്ടന്റെ ഇന്‍ട്രോയില്‍ രോമാഞ്ചം അനുഭവപ്പെട്ടുവെന്ന് പ്രേക്ഷകര്‍ ട്വന്റിഫോറിനോട് പ്രതികരിക്കുന്നു. കുറഞ്ഞത് 300 കോടി കളക്ഷനെങ്കിലും ചിത്രം നേടുമെന്നാണ് സിനിമ കണ്ടിറങ്ങിയ ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ. ലൂസിഫറിനെ കടത്തിവെട്ടിയ ചിത്രമെന്ന് ചിലര്‍ പറയുന്നു. പൃഥ്വിരാജ് ചില അഭിമുഖങ്ങളില്‍ ഇത് ഞങ്ങളുടെ ചെറിയ പടം എന്ന് പറഞ്ഞെങ്കിലും ഇതാണോ ചെറിയ പടം ഇത് വന്‍ പടമെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. നാല് വര്‍ഷത്തെ പ്രയത്നമാണെന്നും ഇതുവരെ കാണത്ത സ്വീകരണമമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറഞ്ഞു.
ഇന്ന് ആഘോഷത്തിന്റെ ദിനമെന്നും എമ്പുരാന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. എല്ലാം നിയോഗമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തില്‍ ക്രമസമാധാന പ്രശ്നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റര്‍ പരിസരത്ത് അധിക പൊലീസ് വിന്യാസം.
Story Highlights : empuraan theatre review mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here