Advertisement

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ

March 27, 2025
Google News 1 minute Read

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Story Highlights : Man Killed in Thiruvananthapuram friend in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here