Advertisement

സൂപ്പർ ജയന്റ്സ്! ഹൈ​ദരാബാദിന് തോൽവി; ലഖ്നൗവിന്റെ ജയം അ‍ഞ്ച് വിക്കറ്റിന്

March 27, 2025
Google News 2 minutes Read

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ മറികടന്നു. നിക്കോളാസ് പുരാനും മിച്ചൽ മാർഷിനും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്ന ഇന്നിങ്‌സില്‍ 26 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് നിക്കോളാസ് പുരാൻ ക്രീസ് വിട്ടത്. 31 പന്തില്‍ നിന്ന് 52 റണ്‍സെടുത്തായിരുന്നു മിച്ചല്‍ മാര്‍ഷ് മടങ്ങിയത്. ഇരുവരുടെയും മികച്ച പ്രകടനമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്.

ഐഡൻ മാർക്രം നിരാശപ്പെടുത്തി. ഒരു റൺസെടുത്താണ് താരം പവലിയൻ കയറിയത്. നായകന്‍ റിഷഭ് പന്തിനും ടീ സ്‌കോറിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 15 പന്തില്‍ നിന്ന് 15 റണ്‍സാണ് താരം എടുത്തത്. അബ്ദുള്‍ സമദ് എട്ട് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് മിന്നല്‍ പ്രകടനം പുറത്തെടുത്തു.

സീസണിലെ ആദ്യമത്സരത്തില്‍ രാജസ്ഥാനു മുന്നില്‍ റണ്‍സിന്റെ വന്‍മതില്‍ തീര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു പുറത്തെടുത്തത്. ആദ്യ എട്ടോവറിനിടെത്തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണിട്ടും ടീ സ്കോർ 190ൽ എത്തിച്ചു. ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറര്‍. 28 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ഹെഡ് നേടിയത്. ഖ്‌നൗവിനായി ഷാര്‍ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 34 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടി.

Story Highlights : Sunrisers Hyderabad vs Lucknow Super Giants LSG’s Dominant 5-Wicket Win Over SRH

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here