Advertisement

CMRL- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

March 27, 2025
Google News 2 minutes Read

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടനും നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാൻ പോകുന്നത്.

കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് റിവിഷന് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് തത്തുല്യമായി സംസ്ഥാനത്ത് വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Read Also: ‘നാടിൻ്റെ നന്മയുടെ കരുത്ത്; ഫലവത്താവുന്നത് വലിയ ജീവകാരുണ്യ ദൗത്യം’; മുഖ്യമന്ത്രി

ഹർജിക്കാരനായ ​ഗിരീഷ് ബാബു മരിച്ചിരുന്നു. എന്നാൽ മാത്യു കുഴൽനാടൻ ഹർജിയുമായി മുന്നോട്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മകളും എക്സാലോജിക് കമ്പനിയുടമയുമായ വീണ വിജയൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ. സിഎംആർഎൽ കമ്പനിയും കേസിലെ എതിർകക്ഷികളാണ്.

Story Highlights : Verdict tomorrow for Petition seeking vigilance probe into CMRL-Exalogic deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here