കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; വവ്വാക്കാവില്‍ മറ്റൊരാള്‍ക്കും വെട്ടേറ്റു

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. വവ്വാക്കാവ്, കായംകുളം ഒന്നിവിടങ്ങളില്‍ രണ്ട്‌പേര്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട് എന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ജിം സന്തോഷിനെ ആക്രമിച്ചത്. വീടിന് നേരെ പടക്കം എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്റില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വവ്വാക്കാവില്‍ അനീര്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. അനീറും കേസിലെ പ്രതി പ്രതിയാണ്. സന്തോഷിനെ വെട്ടിയതിന് ശേഷമാണ് അനീറിനെതിരായ ആക്രമണം.
Story Highlights : Young man was hacked to death at his home in Karunagappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here