Advertisement

‘മാസപ്പടി കേസ് മുഖ്യമന്ത്രിയെ അപമാനിക്കാൻ വേണ്ടിയുള്ള ഗൂഢാലോചന; മാത്യു കുഴൽനാടൻ രാജിവയ്ക്കണം’; എ കെ ബാലൻ

March 28, 2025
2 minutes Read

മാസപ്പടി കേസ് ലാവലിൻ പോലെ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. മാത്യു കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. മാത്യു കുഴൽ നാടൻ ഗൂഢാലോചനയിൽ പെട്ടുപോയതാണ്. അപഹാസ്യമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്ന് എകെ ബാലൻ പറഞ്ഞു.

മാത്യു കുഴൽനാടന് മൂന്ന് പ്രാവശ്യമായി ജുഡീഷ്യറിയിൽ നിന്ന് അടി കിട്ടുന്നുവെന്ന് എകെ ബാലൻ പറഞ്ഞു. വേഷപ്രച്ഛന്നനാണ് തിരുവനന്തപുരം കോടതിയിൽ മറ്റൊരാളെ കൊണ്ട് കൊടുപ്പിച്ചത്. ഇപ്പോൾ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാപ്പ് അല്ല പറയേണ്ടത്. മാത്യു കുഴൽനാടൻ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കുകയാണ് വേണ്ടതെന്ന് എകെ ബാലൻ പറഞ്ഞു. വിഡി സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിയണമെന്നും അദേഹം ആവശ്യപ്പെട്ടു.

Read Also: ‘അഴിമതിക്കെതിരായ പോരാട്ടം തുടരും, ജനങ്ങൾക്ക് നൽകിയ വാക്ക്’; മാത്യു കുഴൽനാടൻ

കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് വഴിവിട്ട മാർ​ഗം ഉപയോഗിച്ച് ഒരു നല്ല മനുഷ്യനായ ഭരണാധികാരിയെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. കേസ് കുപ്പത്തൊട്ടിയിൽ ഇടുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞതാണെന്ന് അദേഹം പറഞ്ഞു. ബി ഗോപാലകൃഷ്ണൻ ശ്രീമതി ടീച്ചറോട് ക്ഷമാപണം നടത്തിയതുപോലെ പ്രതിപക്ഷ നേതാവ് പിണറായിയോട് ക്ഷമാപണം നടത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. കുഴൽനാടൻ വീണിടത്ത് കിടന്ന് ഉരുളുകയാണ് ചെയ്യുന്നതെന്ന് എകെ ബാലൻ പറഞ്ഞു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎൽഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹർജിക്കാർ ആരോപിച്ചത്. ജസ്റ്റിസ് കെ.ബാബുവിന്റെബെഞ്ചാണ് വിധി പറഞ്ഞത്.

Story Highlights : CPIM leader AK Balan reacts on HC dismisses  Masappadi Case petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top