മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. എക്‌സാലോജിക്, സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനി സി എംആര്‍ എല്ലില്‍ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം. വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ പെറ്റീഷനിലാണ് വിധി. വാദം കേട്ടശേഷം വിധിപറയാനായി കോടതി കേസ് മാറ്റിയിരിക്കുകയായിരുന്നു.
എക്‌സാലോജിക്, സിഎം ആര്‍ എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വിവാദം.
Story Highlights : High Court verdict today on revision petition seeking vigilance investigation in monthly pay off case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here