യുപിയിൽ സ്വന്തം ഭാര്യയുടെയും കാമുകന്‍റെയും വിവാഹം നടത്തി ഭർത്താവ്; ഭാര്യ കൊല്ലുമെന്ന് ഭയം, കുട്ടികളെ വളർത്താമെന്നും യുവാവ്

ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിച്ച് യുവാവ്. ബബ്ലു എന്ന യുവാവാണ് 2017-ല്‍ താന്‍ വിവാഹം ചെയ്ത രാധികയും കാമുകനായ വികാസുമായുള്ള വിവാഹം നടത്തിയത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. രാധികയും വികാസുമായുള്ള ബന്ധത്തെ കുറിച്ച് സൂചന ലഭിച്ചതോടെ ബബ്ലു രഹസ്യമായി നാട്ടിലെത്തുകയും രാധികയെ നിരീക്ഷിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.
രാധികയും വികാസുമായുള്ള ബന്ധത്തെ കുറിച്ച് ഗ്രാമത്തിലെ മുതിര്‍ന്നവരോട് പറയുകയും ഇരുവരുടേയും വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.കൂടാതെ രണ്ട് മക്കളെ തനിക്കൊപ്പം നിര്‍ത്താനും ബബ്ലു തീരുമാനിച്ചു. മക്കളെ താന്‍ ഒറ്റയ്ക്ക് വളര്‍ത്തുമെന്നാണ് ബബ്ലു പറഞ്ഞത്. വിവാഹത്തിന് സാക്ഷികളിലൊരാളായി ഒപ്പുവെച്ചതും ബബ്ലു തന്നെയാണ്.
സമീപകാലത്ത് ഭർത്താക്കന്മാർ ഭാര്യമാരാൽ കൊല്ലപ്പെടുന്നത് നമ്മൾ കണ്ടു. മീററ്റിൽ സംഭവിച്ചത് കണ്ടതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ബബ്ലു പറഞ്ഞു.
രാധികയുടേയും വികാസിന്റേയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹിതരായ ഇരുവര്‍ക്കുമൊപ്പം ബബ്ലുവും മക്കളും ഗ്രാമവാസികളും നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വികാസ് രാധികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും പരസ്പരം മാലയണിയിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Story Highlights : husband arranges marriage for wife with another man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here