Advertisement

മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തള്ളി; എം വി ഗോവിന്ദൻ

March 28, 2025
Google News 3 minutes Read
mv govindan (2)

മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തള്ളി. മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകർന്നു തരിപ്പണമായി.
സർക്കാരിനെതിരെ ശുദ്ധശൂന്യമായ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമായിരുന്നു ഈ കേസ് എം വി ഗോവിന്ദൻ പറഞ്ഞു.

മരിക്കുന്നതുവരെ കുഴൽനാടൻ ഈ കാര്യം പറഞ്ഞുക്കൊണ്ടേയിരിക്കും. ഹൈക്കോടതി വിധി മാധ്യമങ്ങൾക്ക് കിട്ടിയ അടികൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസ് ഇനിയെങ്കിലും പിണറായി വിജയനെയും കുടുംബത്തെയും വെള്ള പൂശാനുള്ള നടപടികൾ നിർത്തണം എന്നായിരുന്നു
ഷോൺ ജോർജിന്റെ പ്രതികരണം. SFIO അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണം നടത്താൻ കഴിയില്ല. താൻ മനസ്സിലാക്കിയതനുസരിച്ച് SFIO കേസിൽ അഴിമതി കണ്ടെത്തിയിട്ടുണ്ട്. 182 കോടിയുടെ അഴിമതി കണ്ടെത്തിയെന്നാണ് മനസ്സിലാക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.

Read Also: മാധ്യമങ്ങൾ എഴുതി കാണിക്കേണ്ടത് പ്രതിപക്ഷം പൊളിഞ്ഞു എന്നാണ്; മന്ത്രി എം ബി രാജേഷ്

അതേസമയം, അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

Story Highlights : MV Govindan Reacts to the High Court’s rejection of Mathew Kuzhalnadan’s petition in the masappady case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here