Advertisement

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

March 28, 2025
1 minute Read

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. അൾട്രാ വയലറ്റ് സൂചികയിൽ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകൾ ഓറഞ്ച് ലെവലിൽ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് ഈ വർഷമാണ്. സംസ്ഥനത്ത് ഇതുവരെ 58. 2 മില്ലിമീറ്റർ മഴ ലഭിച്ചുവെന്നാണ് കണക്ക്.

Story Highlights : Rainfall, thunderstorms in Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top