Advertisement

എമ്പുരാന്‍ വിവാദമോ? അങ്ങനെയൊന്നിനെക്കുറിച്ച് അറിയില്ല; രാജീവ് ചന്ദ്രശേഖര്‍

March 28, 2025
2 minutes Read
Rajeev Chandrasekhar on empuraan controversy

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവാദമൊന്നുമുള്ളതായി തനിക്ക് അറിവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും വിവാദത്തെക്കുറിച്ച് ചോദിക്കേണ്ടത് വിവാദമുണ്ടാക്കുന്നവരോടാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആരും പറഞ്ഞതായി തനിക്ക് അറിവില്ല. സിനിമയെ സിനിമയായി കാണണമെന്നാണ് എം ടി രമേശ് പറഞ്ഞത്. അങ്ങനെ കാണണമെന്ന് തന്നെയാണ് പറയാനുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (Rajeev Chandrasekhar on empuraan controversy)

എമ്പുരാന്‍ സിനിമയില്‍ ആര്‍എസ്എസിനെ ആക്ഷേപിക്കുന്ന വിധത്തിലെ ഡയലോഗുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ എമ്പുരാന്‍ ബഹിഷ്‌കരണം പോലുള്ള കടുത്ത നീക്കത്തിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ തീരുമാനം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയ്‌ക്കെതിരെ ആര്‍എസ്എസ് നേതാക്കള്‍ രൂക്ഷവിമര്‍ശനവുംം പരിഹാസവും ബഹിഷ്‌കരണത്തിനുള്ള ആഹ്വാനവുമായി മുന്നോട്ടുപോകുകയാണ്.

Read Also: ‘വീണ ചേച്ചിയെ വേട്ടയാടിയവരേ…ഈ സ്ത്രീയ്ക്കും നീതി വേണ്ടേ?’പോസ്റ്റുമായി ആര്യ രാജേന്ദ്രന്‍

മുന്‍പ് എമ്പുരാന്‍ ടീമിന് ആശംസയുമായി രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മോഹന്‍ലാലിനൊപ്പം ഉള്ള ചിത്രം ഉള്‍പ്പെടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും ചിത്രം കാണാന്‍ വരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

Story Highlights : Rajeev Chandrasekhar on empuraan controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top