Advertisement

സമുദ്രനിരപ്പില്‍ നിന്ന് 4150 മീറ്റര്‍ ഉയരം; മത്സരത്തിനിടെ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് യുറൂഗ്വായ് ഫുട്‌ബോള്‍ താരം

March 28, 2025
2 minutes Read
Uruguay vs Bolivia match 2025

2026 ഫുട്‌ബോള്‍ ലോക കപ്പിലേക്കുള്ള യോഗ്യത മത്സരങ്ങള്‍ നടന്നുവരികയാണ്. ലാറ്റിന്‍ അമേരിക്കന്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീലിന്റെ പരാജയം വലിയ ചര്‍ച്ചയായത് കഴിഞ്ഞ ദിവസം കണ്ടു. ഈ ദിവസം തന്നെയായിരുന്നു യുറൂഗ്വായ്-ബൊളീവിയ മത്സരവും. ബൊളിവീയയിലെ എല്‍-ആള്‍ട്ടോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചെങ്കിലും സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തിലധികം മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്ന മൈതാനത്ത് ഉറൂഗ്വായ് താരങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. മത്സരത്തിനിടെ, അത്ലറ്റിക്കോ മാഡ്രിഡ് താരവും യുറൂഗ്വായ് ക്യാപ്റ്റനുമായ ജോസ് മരിയ ഗിമെനെസ് ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് ശ്വാസമെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 4,150 മീറ്റര്‍ ഉയരത്തിലാണ് ബൊളീവിയയുടെ ദേശീയ സ്റ്റേഡിയമായ എല്‍ ആള്‍ട്ടോ സ്ഥിതി ചെയ്യുന്നത്.

എല്‍ ആള്‍ട്ടോ സ്റ്റേഡിയത്തിന്റെ ഉയര്‍ന്ന ഉയരം പലപ്പോഴും സന്ദര്‍ശക ടീമുകള്‍ക്ക് ഒരു പ്രധാന പ്രശ്‌നമായിരുന്നു. മുമ്പ് 2,500 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സ്റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ പരിമിതപ്പെടുത്താന്‍ ഫിഫ ശ്രമിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഉയര്‍ന്ന ഉയരവുമായി ബന്ധപ്പെട്ട ക്ഷീണം കാരണം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി മൈതാനത്ത് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മത്സരം തീരുന്നതിന് മുമ്പ് പിന്‍വലിച്ചിരുന്നു. 2017-ല്‍ ആണ് എല്‍ ആള്‍ട്ടോ മുനിസിപ്പല്‍ സ്റ്റേഡിയം ദേശീയ മത്സരങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ഓവല്‍ ആകൃതിയിലുള്ള സ്റ്റേഡിയത്തില്‍ 24,000 കാണികള്‍ക്ക് ഇരിക്കാനുള്ള ശേഷിയുണ്ട്.

Story Highlights: Uruguay Player Used Oxygen Mask While Playing WCQ Match in El Alto Stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top