Advertisement

രാജസ്ഥാന്‍ ക്യാമ്പില്‍ വൈഭവ് സൂര്യവംശിയുടെ ജന്മദിനാഘോഷം; കുഞ്ഞുതാരത്തിന്റെ മുഖത്തും തലയിലുമൊക്കെ ക്രീം തേച്ച് സഹതാരങ്ങള്‍

March 28, 2025
Google News 2 minutes Read
Vibav Suryavamshi Birthday

ഇക്കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍-2025 മെഗാ ലേലത്തില്‍ വൈഭവ് സൂര്യവംശി ചരിത്രം സൃഷ്ടിച്ചു. ഐപിഎല്‍ ലേലത്തില്‍ എത്തുന്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. 13 വയസ്സുള്ള താരത്തെ 1.1 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മാര്‍ച്ച് 27 നായിരുന്നു വൈഭവിന്റെ 14-ാം ജന്മദിനം ആഘോഷിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ ആണ് ടീമിനൊപ്പമുള്ള യുവതാരത്തിന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. 24 സെക്കന്റ് നീളുന്ന വീഡിയോയില്‍ സഹതാരങ്ങള്‍ വൈഭവിന് ജന്മദിനാംശകള്‍ നേരുന്നത് കേള്‍ക്കാം. ഒപ്പം കേക്കിന്റെ ക്രീം എടുത്ത് കൗമാര താരത്തിന്റെ മുഖത്തും തലയിലും തേച്ച് പിടിപ്പിക്കുന്നതും കാണാം.

അതേ സമയം ലേലത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച വൈഭവ് ഇതുവരെയും രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടെങ്കിലും രണ്ടിലും കളിക്കാന്‍ വൈഭവിന് അവസരം ലഭിച്ചില്ല. വരാനിരിക്കുന്ന മത്സരത്തില്‍ ഏതിലെങ്കിലും താരത്തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചേക്കാം. മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം.

Story Highlights: Vibav Suryavamshi’s Birthday party in Rajastan camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here