Advertisement

കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം ലഭിക്കുന്നില്ല; BJP ഇതര സംസ്ഥാനമായതാണ് കാരണം: മന്ത്രി കെ എൻ ബാലഗോപാൽ

March 29, 2025
Google News 1 minute Read

കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. BJP ഇതര സംസ്ഥാനമായതാണ് കാരണമെന്ന് മന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ കേന്ദ്രത്തിൻ്റേത് നയംമാറ്റമാണ്. സഹായം ഗ്രാൻ്റായി തന്നെ ലഭിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. പാർലമെൻ്റിൽ കേരളത്തെക്കുറിച്ച് നിർമല സീതാരാമൻ ഉന്നയിച്ച വിമർശനങ്ങൾക്ക് വിശദമായ മറുപടി നൽകുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ 100 ശതമാനത്തിലധികം തുക നൽകി. മറിച്ചുള്ള പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കുറച്ച് മെച്ചപ്പെട്ടു. ഈ സാമ്പത്തിക വർഷത്തിൽ വലിയ തോതിലുള്ള പരാതികൾ ഉണ്ടായില്ല. ട്രഷറിയിൽ ഒറ്റപ്പെട്ട ചില പ്രശ്നങ്ങളുണ്ടായത് ഒഴിച്ചാൽ എല്ലാം മാനേജ് ചെയ്യാനായി. സാമ്പത്തിക സ്ഥിതിയിൽ ആശങ്കക്ക് വകയില്ലെന്നും 24,000 കോടിയുടെ പണമിടപാട് നടന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : K N Balagopal about Kerala Financial Year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here