പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസാണ് വിജിലൻസിന്റെ പീടിയിലായത്. പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് പിടിക്കപ്പെട്ടത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്.
കടയുടമയുടെ ബന്ധുവില്‍ നിന്നാണ് തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 3000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. കല്യാശേരിയിലെ വീട്ടിലെത്തി പണം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കടയുടമ വിജിലൻസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. വിജിലൻസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് മുൻപ് വില്ലേജ് ഓഫിസറായിരുന്ന കാലത്ത് കൈക്കൂലി കേസിൽ പിടികൂടുകയും സസ്പെൻഷൻ നേരിടുകയും ചെയ്തിട്ടുണ്ട്.
Story Highlights : Kannur Tahsildar caught by Vigilance while taking bribe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here