മോഹൻലാൽ ചിത്രം എമ്പുരാന്‍ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി

എമ്പുരാൻ കാണാൻ മുഖ്യമന്ത്രിയും കുടുംബവും തീയറ്ററിൽ എത്തി.തിരുവനന്തപുരം ലുലുവിൽ മുഖ്യമന്ത്രി സിനിമ കാണുന്നു. തിരുവനന്തപുരം ലുലു മാളിലെ പിവിആറിലാണ് മുഖ്യമന്ത്രിയും കുടുംബ അംഗങ്ങളും സിനിമ കാണാന്‍ എത്തിയത്. മാര്‍ച്ച് 27 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. രാത്രി 8 മണിയോട് അടുപ്പിച്ച ഷോയ്ക്കാണ് മുഖ്യമന്ത്രിയും കുടുംബവും മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് എത്തിയത്.
അതേസമയം മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം എമ്പുരാന്റെ സെക്കന്റ് സിംഗിൾ വീഡിയോ റിലീസ് ചെയ്തു. ദീപക് ദേവ് സംഗീതം നൽകിയ ഗാനത്തിന് രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ജോബ് കുര്യൻ ആണ് ആലാപനം. മാര്‍ച്ച് 27ന് ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. ഒടുവില്‍ റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ തന്നെ 100 കോടി ക്ലബ്ബെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തിയ എമ്പുരാന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിര്‍മ്മാണം.
Story Highlights : Pinarayi vijayan watching empuraan movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here