കഴിഞ്ഞ മത്സരത്തിൽ 9-ാമനായി ഇറങ്ങി, ധോണിയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുമോ? ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ ചെന്നൈ പോരാട്ടം; രണ്ടു മത്സരങ്ങൾ

ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 3.30 നാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ രാജസ്ഥാനും 8-ാം സ്ഥാനക്കാരായ ചെന്നൈയ്ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. സഞ്ജു സാംസന്റെ അഭാവത്തിൽ രാജസ്ഥാനെ നയിക്കുന്ന പരാഗിന് ചീത്തപ്പേര് ഒഴിവാക്കിയേ മതിയാകൂ.
മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് തുടങ്ങിയ ചെന്നൈ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. രണ്ടാം മത്സരത്തിൽ 9-ാമനായി കളത്തിലിറങ്ങിയ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാന നിമിഷം ഇറങ്ങുന്ന ധോണിയുടെ പതിവ് രീതിയിൽ ആരാധകര്‍ ഒട്ടും സന്തുഷ്ടരല്ലെന്ന് അവസാന മത്സരത്തിൽ നിന്ന് വ്യക്തമായിക്കഴിഞ്ഞു.
ഓപ്പണര്‍ രചിന്‍ രവീന്ദ്രയിലാണ് ചെന്നൈ മുഴുവൻ പ്രതീക്ഷയും ആര്‍പ്പിക്കുന്നത്. രചിനൊപ്പം ഡെവോൺ കോണ്‍വേ ഓപ്പണറായി കളത്തിലിറങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. രാഹുൽ ത്രിപാഠി രണ്ട് മത്സരങ്ങളിലും പരാജയമായി. റിതുരാജ് ഗെയ്ക്വാദ് ആദ്യ മത്സരത്തിൽ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ നിറം മങ്ങി. ശിവം ദുബെയിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം ഇനിയും ലഭിച്ചിട്ടില്ല.
Story Highlights : IPL 2025 CSK VS RR Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here