സൺറൈസേഴ്സ് പവര്‍ ഹിറ്റര്‍മാർ നിരാശപ്പെടുത്തി, സ്റ്റാർക്കിന് 5 വിക്കറ്റ്; ഐപിഎല്ലിൽ ഡൽഹിക്ക് മികച്ച തുടക്കം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്164 റൺസ് വിജയലക്ഷ്യം. സൺറൈസേഴ്സ് ഹൈദരാബാദ് 163 റൺസിന് ഓൾ ഔട്ടായി. മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്. കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. 74 റൺസ് എടുത്ത അനികേത് വർമ്മയാണ് ഹൈദരാബാദിന്റെ ടോപ് സ്കോർ. മറുപടി ബാറ്റിംഗ് ആരംഭിച്ച 3 ഓവറിൽ ഡൽഹി വിക്കറ്റ് നഷ്ടപ്പെടാതെ 26 റൺസ് എന്ന നിലയിലാണ്. ഫ്രേസർ മേക്ഗിർക്ക് 8(8) ടു പ്ലസ്സിസ് 14(8) റൺസെടുത്ത് ക്രീസിലുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ പവര്‍ ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ അനികേത് വർമ്മയാണ് ഹൈദരാബാദിനായി പൊരുതിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. ഹെന്‍റിച്ച് ക്ലാസന്‍ 32ഉം ട്രാവിസ് ഹെഡ് 22 ഉം റണ്‍സെടുത്തു. ഒരറ്റത്ത് ഹെഡ് തകര്‍ത്തടിക്കുമ്പോഴും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഹൈദരാബാദിന് തിരിച്ചടിയായി.അനികേത് 41 പന്തില്‍ 74 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍ഗിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ആരുമില്ലാതെ പോയ ഹൈദരാബാദിന് 18.4 ഓവറില്‍ 163ന് ഓള്‍ ഔട്ടായി.
Story Highlights : IPL 2025 Hyderabad VS Delhi live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here