Advertisement

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ടാം തോല്‍വി; ആദ്യ ജയം കുറിച്ച് രാജസ്ഥാന്‍

March 30, 2025
1 minute Read
rajasthan

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ടാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റത് 6 റണ്‍സിന്. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഇന്നിംഗ്‌സ് ആറിന് 176ല്‍ അവസാനിച്ചു.

44 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 63 റൺസെടുത്ത ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഇത്തവണ ഏഴാമനായി ഇറങ്ങിയ ധോണി 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു.‌

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എടുത്തു. നിതീഷ് റാണയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറായാണ് രാജസ്ഥാന് കരുത്തായത്. 36 ബോളുകളില്‍ 81 റണ്‍സ് ആണ് റാണ അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 28 പന്തുകളില്‍ 37 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ 16 ബോളുകളില്‍ 20 റണ്‍സ് എടുത്തു. ധ്രുവ് ജൂരെല്‍ (7 പന്തില്‍ 3), വനിന്ദു ഹസരങ്ക (5 പന്തില്‍ 4), ഷിമ്രോന്‍ ഹെറ്റ്മെയര്‍ (16 പന്തില്‍ 19) എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Story Highlights : Rajasthan defeat Chennai by 6 runs 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top