ആരാധകർ ഏറെ കാത്തിരുന്ന ഗുഡ് ബാഡ് അഗ്ലിയിലെ രണ്ടാം ഗാനമെത്തി

അജിത്ത് ആരാധകർ ഏറെ കാത്തിരുന്ന ഗുഡ് ബാഡ് അഗ്ലിയിലെ ‘ഗോഡ് ബ്ലെസ് ‘ എന്ന ഗാനം എത്തി. വൻ ഹൈപ്പിൽ റിലീസ് ചെയ്ത വിടാമുയർച്ചി എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ ക്ഷീണം ഗുഡ് ബാഡ് അഗ്ലി നികത്തും എന്നാണ് ആരാധകർ പറയുന്നത്. ജി.വി പ്രകാശ് കുമാർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
ടിസീരീസ് തമിഴിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. അനിരുദ്ധിനൊപ്പം ഗാനത്തിലെ റാപ്പ് പാടിയിരിക്കുന്നത് പാൽ ഡബ്ബയാണ്. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിൽ അജിത്ത് കുമാർ 3 വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നുണ്ട്.

ലിറിക്ക് ഗാനരംഗത്തിൽ അജിത്ത് ജയിൽ യൂണിഫോമിൽ ഡാൻസ് ചെയ്യുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനി, ഗുൽഷൻ കുമാർ, വൈ രവിശങ്കർ, എൽഫ്രഡ് കുമാർ സന്താനം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആക്ഷൻ കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തൃഷയാണ് അജിത്തിന്റെ നായികയാകുന്നത്. വിടാമുയർച്ചിയിലും തൃഷ തന്നെയായിരുന്നു അജിത്തിന്റെ നായികയെന്നതും ശ്രദ്ധേയമാണ്.
ഏപ്രിൽ 10ന് പൊങ്കൽ റിലീസായെത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ടീസർ ഇതിനകം യൂട്യൂബിൽ 3 കോടി 70 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ഗാനമായ ഒജി സംഭവം എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. അജിത്തിന്റേതായി അവസാനം റിലീസായ 3 ചിത്രങ്ങൾക്കും ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിയാത്തതിനാൽ ഗുഡ് ബാഡ് അഗ്ലിയുടെ വിജയം താരത്തിന് നിർണ്ണായകമാണ്.
Story Highlights :The much-awaited second song from Good Bad Ugly is here
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here