‘ഞങ്ങളുടെ ഭാവി ഞങ്ങൾ തീരുമാനിക്കും, ഗ്രീൻലൻഡ് യുഎസിന് വിട്ടുകൊടുക്കില്ല’; പുതിയ പ്രധാനമന്ത്രി

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സണ്‍. ‘ഞങ്ങളുടെ ഭാവി ഞങ്ങള്‍ തന്നെ തീരുമാനിക്കും’, എന്നായിരുന്നു ജെന്‍സ് ഫ്രഡറിക് നീല്‍സണിന്റെ പ്രതികരണം. വെള്ളിയാഴ്ച സ്ഥാനമെറ്റെടുത്ത ശേഷമായിരുന്നു ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ഗ്രീന്‍ലന്‍ഡ് യുഎസിന് ലഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. ഒരുകാര്യം ഞാന്‍ വ്യക്തമാക്കാം: യുഎസിന് അത് ലഭിക്കില്ല. ഞങ്ങള്‍ മറ്റാരുടേയും സ്വന്തമല്ല. ഞങ്ങളുടെ ഭാവി ഞങ്ങള്‍ തീരുമാനിക്കും’, എന്നായിരുന്നു പോസ്റ്റ്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഗ്രീന്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ അതേദിവസമായിരുന്നു നീല്‍സണ്‍ സ്ഥാനമേറ്റെടുത്തത്. 33-കാരനായ നീല്‍സണ്‍ ഗ്രീന്‍ലന്‍ഡിന്റെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ്.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ മോഹം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചു.രാജ്യം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൈനികശക്തി ഉപയോഗിക്കാതെ തന്നെ ഗ്രീന്‍ലന്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Story Highlights : Greenland’s new PM rejects Trump’s latest threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here