Advertisement

ലഹരി ഉപയോഗിക്കരുതെന്ന പ്രവാചക വചനം ഓര്‍മിക്കണം, പെരുന്നാള്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം: കാന്തപുരം

March 31, 2025
3 minutes Read
kanthapuram A. P. Aboobacker Musliyar eid al fitr message

വിശ്വാസികള്‍ക്ക് ട്വന്റിഫോറിലൂടെ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തെറ്റ് ചെയ്യാതെ നല്ലത് മാത്രം ചെയ്തതിന്റെ ആഘോഷമാണ് ചെറിയ പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു. വ്രതാനുഷ്ഠാനത്തിനൊടുവില്‍ ദൈവത്തോട് നന്ദി പറയേണ്ട ദിനമാണിന്ന്. പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി ഉപയോഗിക്കരുതെന്ന പ്രവാചക വചനം എല്ലാവരും ഓര്‍മിക്കണം. ലഹരിക്കെതിരെ ട്വന്റിഫോര്‍ നടത്തുന്ന കേരള യാത്രയ്ക്ക് അദ്ദേഹം വിജയം ആശംസിച്ചു. (kanthapuram A. P. Aboobacker Musliyar eid al fitr message)

പെരുന്നാള്‍ നല്ല ഭക്ഷണം കഴിച്ചും പുതുവസ്ത്രം ധരിച്ചും തൃപ്തിപ്പെടാനുള്ള ഒരു ദിവസമല്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഓര്‍മിപ്പിച്ചു. ദൈവത്തോടുള്ള നന്ദിയറിയിക്കേണ്ട ദിവസമാണ് ഇന്ന്. മനുഷ്യ ഹൃദയങ്ങളെ ലഹരി നശിപ്പിക്കുകയാണ്. രാജ്യം എങ്ങോട്ട് പോകുന്നുവെന്ന് മനസിലാകുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുക വഴി മനുഷ്യന്റെ ബുദ്ധി കറുത്തുപോകുന്നു. ഇത് അക്രമങ്ങളിലേക്ക് നയിക്കുന്നു. എല്ലാ മാതാപിതാക്കളും എല്ലാ അധ്യാപകരും സകല ജനങ്ങളും മദ്യത്തിനും മയക്കുമരുന്നിനുമെതിരായി പ്രവര്‍ത്തിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും വേണം. മയക്കുമരുന്നിനെതിരായ ഏത് നീക്കങ്ങളോടും ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ലഹരിക്കെതിരെയുള്ള പോരാട്ടത്തെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണം; വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്’; പാളയം ഇമാം

കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇത്തവണ 29 ദിവസത്തെ റംസാന്‍ വ്രതം വിശ്വാസികള്‍ പൂര്‍ത്തിയാക്കിയത്. പുതുവസ്ത്രങ്ങളണിഞ്ഞ്, അത്തറ് പൂശി വിശ്വാസികള്‍ മസ്ജിദുകളിലെത്തി ഇനി പെരുന്നാള്‍ നമസ്‌ക്കരിക്കും.

Story Highlights : kanthapuram A. P. Aboobacker Musliyar eid al fitr message

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top