കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ പൂനെയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട് നിന്ന് കാണാതായ വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് കുട്ടിയെ കേരള പൊലിസ് കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഈ മാസം 24 മുതൽ കാണാതായത്.
ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ ആണ് ഹോസ്റ്റൽനിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതര്‍ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്.
ഇക്കഴിഞ്ഞ 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂണെ എക്സ്പ്രസിൽ കുട്ടി കയറിയതിന്‍റെ വിവരം പൊലീസ് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂണെയിൽ നിന്ന് കണ്ടെത്താനായത്.
പൂനെയിലേക്ക് പോകുമെന്ന് സഹപാഠികളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിൻ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതാണ് കുട്ടിയെ കണ്ടെത്താൻ നിര്‍ണായകമായത്.
Story Highlights : Missing student from Kozhikode found in Pune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here