Advertisement

ലഹരിക്കും അക്രമത്തിനും എതിരായ കേരള യാത്ര; SKN 40 ഇന്ന് തൃശ്ശൂരിൽ പ്രവേശിക്കും

March 31, 2025
1 minute Read

ലഹരിക്കും അക്രമത്തിനും എതിരായി ട്വന്റഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന ജനകീയ യാത്ര ഇന്ന് തൃശ്ശൂരിൽ പ്രവേശിക്കും. കൊരട്ടി ജംഗ്ഷനിൽ ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോട് കൂടി യാത്രയ്ക്ക് തുടക്കമാകും. MAMHSS കൊരട്ടി, കിൻഫ്ര, സെൻ്റ് മേരീസ് ഫെറോന ചർച്ച് എന്നിവിടങ്ങളിൽ യാത്രയെത്തും.

8:30 തിന് ചാലക്കുടി കലാഭവൻ മണി പാർക്കിൽ എത്തുന്ന യാത്ര ചാലക്കുടി പള്ളിയിൽ സമാപിക്കും. 11.30 തിന് മുരിയാട് പഞ്ചായത്ത് ഹാളിൽ ലഹരിവിരുദ്ധ സംഗമം നടക്കും. മൂന്നുമണിക്ക് മാള കാർമൽ കോളജിൽ എസ്കെഎൻ ലഹരിവിരുദ്ധ സന്ദേശം പങ്കുവയ്ക്കും.തളിക്കുളം സ്നേഹതീരം ബീച്ചിലെ ജനകീയ ലഹരി വിരുദ്ധ സംഗമത്തോടെ തൃശ്ശൂരിലെ ആദ്യദിന യാത്രയ്ക്ക് സമാപനമാകും.

Story Highlights : SKN 40 Kerala Yatra to enter Thrissur today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top