Advertisement

SKN 40 കേരള യാത്രയുടെ ആദ്യഘട്ട പര്യടനത്തിന് തൃശൂരിൽ പരിസമാപ്തി; രണ്ടാംഘട്ട യാത്ര ഏപ്രിൽ ആറിന്

March 31, 2025
2 minutes Read

ലഹരിക്കും അക്രമത്തിനുമെതിരെ 24 ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരള യാത്രയുടെ ആദ്യഘട്ട പര്യടനത്തിന് തൃശൂരിൽ പരിസമാപ്തി. 15 ദിവസങ്ങൾ കൊണ്ട് 8 ജില്ലകൾ പൂർത്തിയാക്കിയാണ് യാത്ര അസാനിക്കുന്നത്. രണ്ടാംഘട്ട യാത്ര ഏപ്രിൽ ആറിന് ആരംഭിക്കും.

തൃശൂർ കൊരട്ടിയിൽ നിന്ന് ആരംഭിച്ച യാത്ര തളിക്കുളം സ്നേഹതീരം ബീച്ചിൽ സമാപിച്ചു. കലാലയങ്ങളും, ദേവാലയങ്ങളും കേരള യാത്രയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചു. തളിക്കുളം സ്നേഹതീരം ബീച്ചിൽ നടന്ന സമാപനയോഗത്തിൽ മുൻ എം പി ടിഎൻ പ്രതാപൻ, സി സി മുകുന്ദൻ എംഎൽഎ, തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം മുതൽ തൃശൂർ വരെ SKN 40 കേരള യാത്ര 15 ദിവസം പൂർത്തിയാക്കുമ്പോൾ പതിനായിരങ്ങളാണ് പിന്തുണയുമായി ഒപ്പം ചേർന്നത്. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്നതാണ് SKN40 കേരള യാത്രയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ സിന്തറ്റിക് ലഹരി പദാർഥങ്ങൾ ഉൾപ്പെടെ വ്യാപകമാവുകയും അക്രമങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പ്രതിരോധം തീർക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനുള്ള ജനകീയ സംവാദ വേദി തുറക്കുകയാണ് ട്വന്റിഫോർ.

വിവിധ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിച്ച് സമൂഹത്തെ ഗ്രസിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ ജനകീയ മുന്നേറ്റം സാധ്യമാക്കാനുള്ള ഉദ്യമമാണ് എസ്കെഎൻ40 റോഡ് ഷോ. യുവാക്കളെ കുടുക്കുന്ന അദൃശ്യമായ ലഹരി വലയുടെ കണ്ണികള്‍ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ റോഡ് ഷോയുടെ ഭാഗമായി നടക്കും.

ലഹരിയില്‍ നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ മാതാപിതാക്കളെ അണിനിരത്തി കര്‍മപരിപാടികള്‍ ആലോചിക്കും. ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കുചേരാം. ആർ ശ്രീകണ്ഠൻ നായരുമായി ആശയങ്ങൾ പങ്കുവെക്കാം.

Story Highlights : SKN 40 Kerala Yatra tour concludes in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top