Advertisement

‘ചർച്ച പോസിറ്റീവ്; ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ ചർച്ചായി’; മന്ത്രി വീണാ ജോർജ്

April 1, 2025
Google News 2 minutes Read

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി ചർച്ച നടത്തി മന്ത്രി വീണാ ജോർജ്. ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിഷയം എല്ലാം കേന്ദ്ര മന്ത്രി കേട്ടു. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ആശാ വർക്കർമാരുടെ അടക്കം നാല് വിഷയങ്ങൾ ചർച്ചായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ വർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചെന്ന് വീണാ ജോർജ് പറഞ്ഞു. ഇൻസൻ്റീവ് ഉയർത്തുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇൻസൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണ്. ‌അത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. 2023 – 2024 ലെ ശേഷിക്കുന്ന തുക നൽകുന്നത് ചർച്ചയായി. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാം എന്ന് പറഞ്ഞതായി മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.

Read Also: നിലപാട് തിരുത്തി INTUC; ആശാ സമരത്തിന് പൂർണ്ണ പിന്തുണ

ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും പറഞ്ഞത്. സമരം പിൻവലിക്കണം എന്നാണ് നിലപാടെന്ന് മന്ത്രി പറ‍ഞ്ഞു. വർധനവ് ഇല്ല എന്ന് പറഞ്ഞിട്ടില്ല. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കണം.അതിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാവരുമായി ചർച്ച നടത്തണം എന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. ആ ചർച്ച രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും. നിലവിൽ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് സംസ്ഥാനമാണെന്ന് മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.

ഓൺലൈൻ മരുന്ന് വിൽപ്പനയുമായി ബന്ധപെട്ട വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായി. എയിംസ് കേരളത്തിന് വേണം എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. എയിംസ് കേരളത്തിന് ഉണ്ടാകും എന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തിന്റെ ടിബി പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് ഏറ്റവും നല്ലനിലയിൽ കേരളം പ്രവർത്തിക്കുന്നുവെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി പറഞ്ഞതായി വീണാ ജോർജ് പറഞ്ഞു.

Story Highlights : Minister Veena George responds after meeting with Union minister JP Nadda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here