ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് രണ്ടാം ജയം; ലക്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തകർത്തു. 172 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. 69 റൺസ് എടുത്ത പ്രഭ്സിമ്രാനും പുറത്താകാതെ 52 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്.പുറത്താകാതെ 43 റൺസെടുത്ത നേഹാൽ വധേരയും തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസ് എടുത്തത്. ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (0) അര്‍ഷ്ദീപ് സിംഗ് മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍കോ ജാന്‍സന് ക്യാച്ച് നല്‍കുകയായിരുന്നുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (28) പവലിയനില്‍ തിരിച്ചെത്തി. നന്നായി തുടങ്ങിയ മാര്‍ക്രം, ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ റിഷഭ് പന്ത് (2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിന്നീട് പുരാന്‍ – ബദോനി സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ 12-ാം ഓവറില്‍ പുരാനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. മാക്‌സ്‌വെല്ലിന് ക്യാച്ച്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ക്ക് (19) തിളങ്ങാനായില്ല. രണ്ടാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടാം തോൽവി നേരിട്ട ലഖ്നൗ ആറാം സ്ഥാനത്തേക്ക് വീണു.
Story Highlights : Punjab Kings beat Lucknow Super Giants by 8 wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here