Advertisement

ഭൂമി തട്ടിപ്പ് കേസ്; എളമരം കരീമിന് അറസ്റ്റ് വാറണ്ട്

April 2, 2025
Google News 2 minutes Read
elamaram kareem

ഭൂമി തട്ടിപ്പ് കേസിൽ സി പി ഐ എം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. താമരശ്ശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നാല് തവണ എളമരം കരീമിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിൻറെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിൻറെ പേരിലേക്ക് ഭൂമി എഴുതി നൽകുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നുമാണ് പരാതി.

Story Highlights : Land fraud case; Arrest warrant issued for Elamaram Kareem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here