Advertisement

സമദ് അര്‍ഷ്ദീപിനോട് അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല; പതിനെട്ടാം ഓവറിലെ ബാറ്റിങ് മികവില്‍ അമ്പരന്ന് ഫീല്‍ഡര്‍മാര്‍

April 2, 2025
2 minutes Read
Abdul Samad Batting

ഐപിഎല്ലില്‍ ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ പഞ്ചാബ് കിങ്‌സും (പിബികെഎസ്) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും (എല്‍എസ്ജി) തമ്മിലുള്ള മത്സരത്തിനിടെ ത്രസിപ്പിക്കുന്ന ബാറ്റിങ് മികവ് കാഴ്ച്ച വെച്ച് കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു യുവതാരം. പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗിനെതിരെ ലഖ്നൗവിന്റെ അബ്ദുള്‍ സമദായിരുന്നു ത്രില്ലിങ് ഷോട്ട് കളിച്ചത്. എല്‍എസ്ജി ഇന്നിംഗ്സിന്റെ 18-ാം ഓവറിന്റെ നാലാം പന്തില്‍ അര്‍ഷ്ദീപിന്റെ പന്ത് ഫീല്‍ഡര്‍മാരെ അമ്പരപ്പിച്ച് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ കോരിയിടുകയായിരുന്നു. വൈഡ് ആകാന്‍ സാധ്യതയുണ്ടായിരുന്ന പന്തിന്റെ വരവ് മനസില്‍ കണ്ട സമദ് വേഗത്തില്‍ ഓഫ് സൈഡിലേക്ക് നീങ്ങി കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഒരു സ്‌കൂപ്പ് ഷോട്ട് ആണ് പായിച്ചത്. പന്ത് ബൗണ്ടറിലൈന്‍ തൊടുന്നത് നിസ്സഹായതോടെ നോക്കിനില്‍ക്കുകയായിരുന്നു അപ്പോള്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍. ആക്രമണാത്മക ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട സമദിന്റെ നൂതന ഷോട്ട് ബൗണ്ടറി കടന്ന് ഫോറിലേക്ക് പറന്നപ്പോള്‍ കാണികള്‍ ആര്‍പ്പുവിളിച്ചു. ഇതോടെ എല്‍എസ്ജി സ്‌കോര്‍ 150 കടന്നു. സമദിനൊപ്പം ആയുഷ് ബദോണിയും കൂടി ക്രീസില്‍ നിന്ന ഈ സമയമാണ് എല്‍എസ്ജി ഇന്നിംഗ്‌സിന് വേഗം കൈ വന്നത്.

സ്‌കൂപ്പ് ഷോട്ടിന് തൊട്ടുമുമ്പുള്ള പന്ത് സിക്‌സറും അഞ്ചാം പന്തില്‍ മറ്റൊരു ബൗണ്ടറിയും കൂടി സ്വന്തമാക്കിയാണ് സമദ് അര്‍ഷ്ദീപിന്റെ ഓവര്‍ പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് എട്ടുവിക്കറ്റിന് വിജയിച്ചെങ്കിലും ഐപിഎല്‍ മാച്ച് കളിക്കാന്‍ സമദ് എന്ത് കൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചു. പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം ജയം കൂടിയായിരുന്നു ഇന്നലത്തേത്.

Story Highlights: Abdul Samad Plays An Innovative Shot Against Arshdeep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top