കൊൽക്കത്തയ്ക്ക് മുന്നിൽ തകർന്ന് ഹെഡും കൂട്ടരും; ഹൈദരാബാദിന് അവർ മുൻനിര വിക്കറ്റുകൾ നഷ്ടമായി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകർച്ച. ടോപ് ഓർഡറിലെ മൂന്ന് പ്രധാന ബാറ്റർമാരും ആദ്യ മൂന്ന് ഓവറിനുള്ളിൽ പുറത്തായി. നിലവിൽ 13 ഓവറിൽ 90 / 6 എന്ന നിലയിലാണ് ഹൈദരാബാദ്. SRHന്റെ ഏക പ്രതീക്ഷ ഹെൻറിച്ച് ക്ലാസണിലാണ്. 12 റൺസുമായി ക്ലാസണും 6 റൺസുമായി കമീൻസുമാണ് ക്രീസിൽ. കൊൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ 2 വിക്കറ്റുകൾ നേടി.
ഹർഷിത് റാണ, വരുൺ ചക്രവർത്തി, സുനിൽ നരേൻ, ആന്ദ്രേ റസ്സൽ എന്നിവർ ഓരോ വിക്കറ്റും നേടി. ട്രാവിസ് ഹെഡ് നാല് റൺസുമെടുത്ത് പുറത്തായപ്പോൾ അഭിഷേക് ശർമയും ഇഷാൻ കിഷനും രണ്ട് റൺസ് വീതവുമെടുത്ത് പുറത്തായി. നേരത്തെ അവസാന ഓവറുകളിൽ വെങ്കടേഷ് അയ്യർ തകർത്തടിച്ചപ്പോൾ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 200 റൺസിന്റെ ടോട്ടൽ സ്വന്തമാക്കി.
വെങ്കടേഷ് അയ്യർ 29 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 60 റൺസ് നേടി. റിങ്കു സിങ് 17 പന്തിൽ 32 റൺസ് നേടി മികച്ച പിന്തുണ നൽകി.മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷൻ അൻസാരി, കമിണ്ടു മെൻഡിസ്, ഹർഷൽ പട്ടേൽ എന്നിവർ ഹൈദരാബാദിനായി ഓരോ വിക്കറ്റുകൾ നേടി.
Story Highlights : IPL 2025 KKR vs SRH Live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here