Advertisement

വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു

April 3, 2025
1 minute Read
kiran

വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു . ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ബില്ല്. ജെപിസി എല്ലാ നിർദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും കിരൺ റിജിജു രാജ്യസഭയിൽ ബില്ലവതരണത്തിനിടെ പറഞ്ഞു.

4.9 ലക്ഷം വഖഫ് ഭൂമി രാജ്യത്ത് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണ്. നേരായ വഖഫിന്റെ ഉപയോഗം ശരിയായ ദിശയിലേക്ക് നയിക്കുകയാണ് ചെയ്യുക. എല്ലാ നിർദേശങ്ങളും സ്വീകരിച്ച് മാറ്റങ്ങൾ വരുത്തിയ ബില്ലാണ് സഭയിലേക്ക് കൊണ്ടുവന്നത്.ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also: ‘പ്രിയങ്ക വിദേശത്ത്, അസുഖബാധിതയായ ബന്ധുവിനെ കാണാൻ പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണം

കോൺഗ്രസിന് കഴിയാത്തത് നടപ്പിലാക്കാനാണ് നരേന്ദ്രമോദി സർക്കാർ ഈ ബില്ല് കൊണ്ടുവന്നത്. മുസ്ലിം വിശ്വാസത്തിൽ കൈകടത്തുകയല്ല ചെയ്യുന്നത്. യുപിഎ സർക്കാർ ഡൽഹിയിലെ 123 സർക്കാർ സ്വത്ത് വഖഫിന് നൽകി. പുതിയ ബിൽ ഒരു അധികരവും തട്ടിയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് ബില്ലിൽ ഭേദഗതി വരുത്തിയ നടപടികളേക്കാൾ മികച്ചതായാണ് തങ്ങൾ നടത്തിയത്. ബില്ലിന്റെ ഗുണം അമുസ്ലിങ്ങൾക്ക് അല്ല മുസ്ലിങ്ങൾക്ക് തന്നെയായിരിക്കും. അമുസ്ലിങ്ങൾ വഖഫിൽ ഇടപെടും എന്ന വ്യാജ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ സുതാര്യതയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുസ്ലിം ഭൂമികളിലോ ആരാധനാലയങ്ങളിലോ അമുസ്ലിംകൾ കൈകടത്തുകയില്ലെന്ന് കിരൺ റിജിജു കൂട്ടിച്ചേർത്തു.

അതേസമയം, മുസ്ലിം സംഘടനകളെ പ്രതിനിധീകരിക്കുന്ന സംവിധാനമല്ല വഖഫ് ബോര്‍ഡ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്.നിയമം മൂലം സ്ഥാപിതമായ ഭരണ സംവിധാനമാണെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും ഹൈക്കോടതി വിധി പരാമര്‍ശിച്ചുകൊണ്ട് റിജിജു രാജ്യസഭയിൽ പറഞ്ഞു.

Story Highlights : Waqf Bill introduced in Rajya Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top