‘സുരേഷ് ഗോപിയെ ബിജെപി പോലും ഗൗരവമായി കാണുന്നില്ല, അദ്ദേഹം ആണ് മുന്ന എന്ന് പറഞ്ഞിട്ടില്ല’: ജോൺ ബ്രിട്ടാസ്

സുരേഷ് ഗോപിയെ ബിജെപി പോലും ഗൗരവമായി കാണുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. കേന്ദ്രമന്ത്രിയാണെങ്കിലും സുരേഷ് ഗോപി പറയുന്നതിനെ ഗൗരവമായി എടുക്കേണ്ട. എനിക്ക് അദ്ദേഹത്തോട് സ്നേഹമാണുള്ളത്. അദ്ദേഹം പറയുന്നത് ഒന്നും ഗൗരവമായി കാണുന്നില്ല. അദ്ദേഹത്തിനെ എംപതിയോടെ കാണുന്നു. സുരേഷ് ഗോപി പറയുന്നത് ആരും സീരിയസ് ആയി എടുക്കാറില്ല. സിനിമ നടനെന്ന പരിവേഷമാണ് അദ്ദേഹം ജയിച്ചത് തന്നെ.
സുരേഷ് ഗോപി പറയുന്നതിനെ സുരേഷ് ഗോപി പോലും സീരിയസ് ആയിട്ട് കാണുന്നില്ല. കുറെ കൂടി സഭ്യമായിട്ട് അദ്ദേഹത്തിന് പെരുമാറാമായിരുന്നു. രാഷ്ട്രീയത്തിലും ഒരു സ്ക്രിപ്റ്റ് റൈറ്ററെ ആവശ്യമുണ്ട്. ആളെ കണ്ടുപിടിക്കാൻ രാജീവ് ചന്ദ്രശേഖർ സഹായിക്കുമെന്ന് തോന്നുന്നു. സുരേഷ് ഗോപി ആണ് മുന്ന എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് താനാണ് മുന്ന എന്ന് എങ്ങനെ തോന്നിയെന്നും ബ്രിട്ടാസ് ചോദിച്ചു.
വഖഫ് ഭേദഗതി ബില്ലിൻ മേൽ ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് സിപിഐഎം എം.പി ജോൺ ബ്രിട്ടാസ്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജോൺ ബ്രിട്ടാസ് പിന്നീട് രൂക്ഷമായ വിമർശനങ്ങളാണ് അയിച്ചുവിട്ടത്. വഖഫ് ബോർഡിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരിൽ ബി ജെ പി മുതലകണ്ണീർ ഒഴുക്കുകയാണ്. പക്ഷേ ജബൽ പൂരിൽ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നു.
ഗ്രഹാം സ്റ്റെയിന്സിനെ ചുട്ടു കൊന്നില്ലേയെന്നും ജബൽ പൂർ വിഷയം ഉയർത്തി ബ്രിട്ടാസ് ചോദിച്ചു. ബി ജെ പി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ട്. തൃശൂർകാർക്ക് ഒരു തെററുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീർ ഒഴുക്കലാണെന്നും ബി ജെ പിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Story Highlights : John Brittas against Suresh gopi waqf bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here