Advertisement

കരുമാലൂർ വധക്കേസ്; പ്രതിയെ വെറുതെ വിട്ടു

April 4, 2025
Google News 1 minute Read
karumaloor

കരുമാലൂരിൽ പിതൃ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ട് കോടതി. അരുൺ വിജയനെയാണ് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരായ കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്ന് പറവൂർ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പ്രോസിക്യൂഷന്റെ വാദങ്ങൾ സംശയതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും വിധിയിൽ കോടതി വ്യക്തമാക്കി.
2024 ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

Read Also: വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

കൊലപാതക ദിവസം രാവിലെ മദ്യപിച്ചെത്തിയ പിതൃസഹോദരനായ രാജപ്പൻ അരുണിനെ ഉപദ്രവിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. അരുൺ അംഗ്ലേയറിന്റെ കഷണം കൊണ്ട് രാജപ്പനെ തലക്കടിച്ചു വീഴ്‌ത്തി. തുടർന്ന് നെഞ്ചിലും വയറ്റിലും ചവിട്ടി പരുക്കേൽപ്പിച്ചു. അവശനായ രാജപ്പനെ വൈകിട്ട് പ്രതി തന്നെ ആശുപതിയിലെ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരണപ്പെടുകയായിരുന്നു.

Story Highlights : Karumalur murder case; Accused acquitted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here