Advertisement

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ചെന്നൈ ഡല്‍ഹിയെയും പഞ്ചാബ് രാജസ്ഥാനെയും നേരിടും

April 5, 2025
2 minutes Read
IPL Today matches

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകുന്നേരേ മൂന്നരക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെയും രാത്രി ഏഴരക്ക് രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും നേരിടും. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയും ഡല്‍ഹിയും തമ്മിലുള്ള പോരാട്ടം. ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ തുടങ്ങിയതെങ്കിലും -0.771 നെറ്റ് റണ്‍ റേറ്റുമായി സൂപ്പര്‍ കിംഗ്സ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും (ആര്‍സിബി) രാജസ്ഥാന്‍ റോയല്‍സിനോടും (ആര്‍ആര്‍) തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെയാണ് ചെന്നൈ പിന്നിലായിപ്പോയത്.

മാത്രമല്ല, കൈമുട്ടിനേറ്റ പരിക്ക് കാരണം വരാനിരിക്കുന്ന മത്സരത്തില്‍ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ് കളിച്ചേക്കില്ലെന്നും വിവരങ്ങളുണ്ട്. ഗെയ്ക് വാദിന്റെ അഭാവത്തില്‍ എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയേക്കാം. മറുവശത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച ഫോമിലാണ്.

Story Highlights: CSK vs DC and PBKS vs RR matches in IPL 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top