പാലക്കാട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ

പാലക്കാട് കഞ്ചിക്കോട് കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ പിടിയിൽ. പാലക്കാട് കസബ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങൾ എംവിഡിയും പൊലീസും ശേഖരിച്ചിരുന്നു.
മറ്റൊരു യുവാവിന്റെ വാഹനമായിരുന്നു ഇത്. ഒരു കാര്യത്തിന് വേണ്ടി കൊണ്ടുപോയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ വാഹനം മേടിച്ചുകൊണ്ടുപോയത്. മലമ്പുഴ, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലൂടെ സര്‍വീസ് റോഡിലൂടെയായിരുന്നു വാഹനത്തിലെ യാത്ര. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചായിരുന്നു ഇവരുടെ യാത്ര. രണ്ട് പേര്‍ പ്രായപൂര്‍ത്തിയായവരാണ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാഹനം കോടതിയില്‍ ഹാജരാക്കും. മോട്ടോര്‍ വാഹന വകുപ്പിനോട് കൂടുതല്‍ നടപടി ആവശ്യപ്പെടുമെന്ന് കസബ സിഐ അറിയിച്ചു.
Story Highlights : 4 caught in Palakkad for stunt in car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here