Advertisement

അണ്ണാ എല്ലാം ഓകെയല്ലേ, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെ പോസ്റ്റുമായി ആന്‍റണി പെരുമ്പാവൂർ

April 7, 2025
2 minutes Read

എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന് തൊട്ടുപിന്നാലെ ആന്‍റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വൈറലാണ്. ചിത്രം 250 കോടി ഗ്രോസ് നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ മൂന്ന് പ്രധാനപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോകളാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ചത്.

ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച ആന്‍റണി പെരുമ്പാവൂര്‍ കുറിച്ചത് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന്. ഇരുപതിനായിരത്തോളം ലൈക്കാണ് ഇതിന് ലഭിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ ആന്‍റണിയുടെ ചുമലില്‍ കൈവച്ച് നടന്ന് പോകുന്ന ഒരു ചിത്രവും ആന്‍റണി പങ്കുവച്ചു ‘എന്നും എപ്പോഴും’ എന്നായിരുന്നു ക്യാപ്ഷന്‍.

ഇത് പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിലാണ് മുരളി ഗോപിക്കൊപ്പമുള്ള ‘സ്നേഹപൂർവ്വം’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രവും ആന്‍റണി പങ്കുവച്ചത്. പടം 250 കോടി കളക്ഷന്‍ ചിത്രം നേടിയതിന്‍റെ സന്തോഷമാണ് അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം ആന്‍റണി പങ്കിട്ടതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും എമ്പുരാൻ നേടി.

Story Highlights : Antony Perumbavoor Praises Prithviraj Mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top