Advertisement

ഒമ്പതാം വാർഷികഘോഷവും സംഗീത സായാഹ്നവും സംഘടിപ്പിച്ച് ബെസ്റ്റ് ഡ്രൈവേഴ്സ് കൂട്ടായ്മ

April 7, 2025
1 minute Read

ബെസ്റ്റ് വേ ഡ്രൈവേഴ്‌സ്‌ കൂട്ടായ്മയുടെ ഒമ്പതാം വാർഷികവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. റിയാദിലെ ഉമ്മുൽ ഹമാം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വാർഷികാഘോഷം. പരിപാടിയോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു. നിഹാസ് പാനൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി അബ്ദുൽ മജീദ് പൂളക്കാടി ആമുഖ പ്രസംഗം നടത്തി.

സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ട്കാട്, ഗഫൂർ കൊയിലാണ്ടി, ലത്തീഫ് തെച്ചി,റാഫിപാങ്ങോട്, ഷാജിമഠത്തിൽ, ഷിബുഉസ്മാൻ, സലിംആർത്തിയിൽ, രാജേഷ്ഉണ്ണിയാട്ടിൽ, പ്രടിൻ അലക്സ്, കമറു ബാനുടീച്ചർ, അലി ആലുവ, സലിം കളക്കര, സലാം പെരുമ്പാവൂർ, ജീബിൻസമദ്, അഖിനാഷ് കരുനാഗപ്പള്ളി, സലീം വലില്ലാപുഴ, അഷ്റഫ്മേച്ചേരി, ഉമ്മർ മുക്കം, ജോൺസൺ മാർക്കോസ്, മാധ്യമപ്രവർത്തകകരായ ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, നസുറുദ്ദീൻ വി ജെ, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദ് മഹബൂബൽ, അബു ബത്താൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് പ്രശസ്ത ഗിറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കൽ, ഗായിക സുമി അരവിന്ദ്, വിജേഷ് വിജയൻ റിയാദിലെ പ്രശ്‌സ്ത ഗായകരായ നൗഫൽ വടകര ഷൈജു എന്നിവരുടെ നേതൃത്വത്തിൽ സംഗീത, കലാ പരിപാടികളും അരങ്ങേറി. സജിൻ നിഷാൻ, ഉമ്മറലി എന്നിവർ അവതാരകരായുള്ള പരിപാടി നടന്നു.നൗഫൽ കോട്ടയം, ബാബു പട്ടാമ്പി എന്നിവർ ഏകോപനം നടത്തി.

സ്ഥാപക അംഗം ഹസ്സൻ പന്മന ,രക്ഷാധികാരി മുസ്തഫ നെല്ലിക്കപറമ്പ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കണ്ണൻ കോട്ടയം, അരുൺ, ഷാജി കോട്ടയം, ഫറൂഖ്,റയീസ്, അഹമ്മദ്കുദ്ദുസ്, റാഷിദ്, ഷെമീർബിച്ചു, ഷാഫി, ഇക്ബാൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ജിജോ കണ്ണൂർ സ്വാഗതവും ശാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു.

Story Highlights : Best drivers 9th anniversary celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top