കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു

കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം മുനമ്പം സമരപ്പന്തലിൽ എത്തില്ല. ഈ മാസം 9 നായിരുന്നു കേന്ദ്രമന്ത്രി മുനമ്പത്ത് എത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി ഈ ആഴ്ച തന്നെ അറിയിക്കും. സന്ദർശനത്തിലെ മാറ്റം എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സ്വീകരണ പരിപാടികൾ എല്ലാം മാറ്റിവെച്ചു. എന്നാൽ ഈ ആഴ്ച തന്നെകേന്ദ്രമന്ത്രി സമരപ്പന്തലിൽ എത്തുമെന്നാണ് സമരസമിതിക്ക് ലഭിക്കുന്ന അറിയിപ്പ്.
വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ മുനമ്പം പ്രശ്നത്തിനു പരിഹാരമാകുമെന്നു കിരൺ റിജിജു അവകാശപ്പെട്ടിരുന്നു. വഖഫ് ബിൽ പാസായതിനു പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പത്ത് നടന്നത്.
അതേസമയം, മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. എന്നാൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Read Also: ‘പ്രദേശവാസികൾ ടോൾ നൽകേണ്ട’; പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ ഇളവ്
പൊതു താൽപര്യം മുൻനിർത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ താൽക്കാലിക ഉത്തരവ്. അപ്പീലില് വേനലവധിക്ക് ശേഷം വിശദമായ വാദം കേൾക്കും. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടിയെടുക്കുന്നതിൽ സർക്കാരിനെ കോടതി വിലക്കി,അനുമതിയില്ലാതെ നടപടി സ്വീകരിക്കരുതെന്നാണ് ഡിവിഷൻ നിർദേശം.ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സ്വാഗതം ചെയ്ത മുനമ്പം സമരസമിതി,ശാശ്വത പരിഹാരത്തിനുള്ള സർക്കാർ നടപടിയിൽ കാലതാമസം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു.
Story Highlights : Union Minister Kiren Rijiju’s visit to Munambam postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here