എറണാകുളം ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: ജയില്‍ വാര്‍ഡന് പരുക്കേറ്റു

എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ജയില്‍ വാര്‍ഡന് പരുക്കേറ്റു. ജയില്‍ വാര്‍ഡന്‍ അഖില്‍ മോഹന്റെ കൈക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ടാണ് സംഭവം.
പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും തടയാന്‍ ചെന്ന ജയില്‍ വാര്‍ഡന് പരുക്കേല്‍ക്കുകയുമായിരുന്നു. അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ സഹോദരങ്ങളാണ് ജയിലിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കിയത്. അഖില്‍ ഗണേഷ്, അജിത് ഗണേഷ് എന്നിവരാണ് ഏറ്റുമുട്ടിയത്. മറ്റൊരു പ്രതിയെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന അഖില്‍ മോഹന്റെ കൈ തിരിച്ച് ഒടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിരലിന്റെ എല്ലിന് പൊട്ടലുണ്ട്. മറ്റു ജീവനക്കാരാണ് പ്രതികളെ പിടിച്ചു മാറ്റിയത്.
Story Highlights : Clashes between prisoners at Ernakulam District Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here