Advertisement

ഇഡനിൽ ലക്‌നൗ വെടിക്കെട്ട്, മാർഷ് പുരാൻ കരുത്തിൽ കൊൽക്കത്തക്ക് 239 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് KKR

April 8, 2025
1 minute Read

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. എന്നാൽ ലക്‌നൗവിന് അതെ നാണയത്തിൽ മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് KKR ബാറ്റർമാർ ബാറ്റ് വീശിയത്.

നിലവിൽ കൊൽക്കത്ത 6 ഓവറിൽ 90 / 1 എന്ന നിലയിലാണ്. സുനിൽ നരേൻ 26(11), അജിൻക്യ രഹാനെ 17(7) എന്നിവരാണ് ക്രീസിൽ. ക്വിന്റൻ ഡി കോക്കിന്റെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ആകാശദീപിനാണ് വിക്കറ്റ്.

നിക്കോളാസ് പുരാന്‍റെയും ഓപ്പണര്‍ മിച്ചൽ മാര്‍ഷിന്‍യും തകര്‍പ്പൻ അര്‍ധ സെഞ്ച്വറികളാണ് ലക്നൗ ഇന്നിംഗ്സിൽ നിര്‍ണായകമായത്. മിച്ചൽ മാര്‍ഷ് 48 പന്തിൽ 6 ബൗണ്ടറികളും 5 സിക്സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു. 8 ബൗണ്ടറികളും 7 സിക്സറുകളുമാണ് പുരാന്‍റെ ബാറ്റിൽ നിന്ന് പിറന്നത്.

പവര്‍ പ്ലേയിൽ ഓപ്പണര്‍മാരായ മിച്ചൽ മാര്‍ഷ് – എയ്ഡൻ മാര്‍ക്രം സഖ്യം മികച്ച തുടക്കമാണ് ലക്നൗവിന് നൽകിയത്. നാലോവറിൽ അമ്പതിലേറെ റൺസ് വഴങ്ങിയ ഹർഷിദ് രണ്ടു വിക്കറ്റ് നേടി. റസലിന് ഒരു വിക്കറ്റും ലഭിച്ചു. വെറും 21 പന്തുകളിൽ നിന്നാണ് പുരാൻ 50 തികച്ചത്.

18-ാം ഓവറിന്‍റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 200 കടന്നു. റസലിന്‍റെ ഓവറിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 24 റൺസാണ് പുരാൻ അടിച്ചെടുത്തത്. അവസാന ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ വൈഭവ് അറോറ 11 റൺസ് വിട്ടുകൊടുത്തതോടെ ലക്നൗവിന്‍റെ ഇന്നിംഗ്സ് 238 റൺസിൽ അവസാനിച്ചു.

Story Highlights : IPL 2025 KKR vs LSG Live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top