Advertisement

ഐപിഎൽ ത്രില്ലർ പോരിൽ കൊൽക്കത്തക്കെതിരെ ലക്നൗവിന് 4 റൺസ് ജയം

April 8, 2025
1 minute Read
ipl

ഐപിഎല്ലിൽ നടന്ന ത്രില്ലര്‍ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റൺസ് വിജയം. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 234/7 എന്ന സ്കോറാണ് നേടാനായത്. 61 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 90 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. ക്വിന്റൺ ഡി കോക്കിനെ(15) നഷ്ടമായ ശേഷം സുനിൽ നരൈന്‍ അജിങ്ക്യ രഹാനെ കൂട്ടുകെട്ട് ലക്നൗ ബൗളര്‍മാരെ നിലം തൊടീക്കാതെ അടിച്ച് പറത്തുകയായിരുന്നു. വെങ്കിടേഷ് അയ്യരും രഹാനെയും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 40 പന്തിൽ നിന്ന് 71 റൺസ് നേടിയപ്പോള്‍ കൊൽക്കത്ത 13 ഓവറിൽ 162/3 എന്ന നിലയിലായിരുന്നു. രഹാനെ 35 പന്തിൽ 61 റൺസ് നേടി പുറത്തായി.

7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് കൊൽക്കത്ത നേടിയത്. റിങ്കു സിംഗ് 15 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. ലക്നൗവിനായി ദിഗ്വേഷ് സിംഗ് രഥിയാണ് മികച്ച രീതിയൽ കണിശതയോടെ പന്തെറിഞ്ഞത്. താരം 33 റൺസ് വിട്ട് നൽകി ഒരു വിക്കറ്റ് നേടിയപ്പോള്‍ മറ്റ് ബൗളര്‍മാരിൽ ആകാശ് ദീപും ശര്‍ദ്ധുൽ താക്കൂറും 2 വീതം വിക്കറ്റ് നേടിയെങ്കിലും യഥാക്രമം 55 റൺസും 52 റൺസുമാണ് 4 ഓവറിൽ വിട്ട് നൽകിയത്. അവേശ് ഖാനും രവി ബിഷ്ണോയിയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

Story Highlights : Lucknow beat Kolkata by 4 runs in IPL thriller

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top