Advertisement

‘പഴനിയിലും ശബരിമലയിലും ചെയ്യേണ്ട പൂജകള്‍ സ്ത്രീകള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ഇപ്പോള്‍ ചെയ്യുന്നത്’ ; സലിം കുമാര്‍

April 8, 2025
1 minute Read
salim kumar

ആശാവര്‍ക്കേഴ്‌സ് സമരത്തില്‍ സര്‍ക്കാറിനെ പരിഹസിച്ച് സലിം കുമാര്‍. പഴനിയിലും ശബരിമലയിലും ചെയ്യേണ്ട പൂജകള്‍ സ്ത്രീകള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സലിം കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലായിരുന്നു സലിം കുമാറിന്റെ പരാമര്‍ശം.

പിഎസ്‌സി പരീക്ഷയില്‍ സിപിഒ റാങ്ക് ലിസ്റ്റില്‍ വന്ന പെണ്‍കുട്ടികള്‍ കൈയില്‍ കര്‍പ്പൂരം കത്തിക്കുകയാണ്. മട്ടിലിഴയുന്നു. ആശ വര്‍ക്കേഴ്‌സ് തല മുണ്ഡനം ചെയ്യുന്നു. സാധാരണ പഴനിയിലും ശബരിമലയിലും അങ്ങനെയൊക്കെ ഭക്തി കണ്ടിട്ടുണ്ട്. ഈ വഴിപാടൊക്കെ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത് – സലിം കുമാര്‍ പറഞ്ഞു.

യുവതലമുറയെ പരിഹസിച്ചും അദ്ദേഹം പരിപാടിയില്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ മുഴുവന്‍ ഫോണില്‍ സംസാരിച്ചാണ് നടക്കുന്നത്. എന്താണ് ഇവര്‍ക്കൊക്കെ ഇത്രയും പറയാന്‍ ഉള്ളത്. ഒരു വിഭാഗം യുവാക്കള്‍ വിദേശത്തേക്ക് പോകുന്നു. ഒരു വിഭാഗം മയക്കുമരുന്നിന് അടിമകള്‍ – സലിം കുമാര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം സലിം കുമാറിന്റെ പ്രസ്താവന വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Story Highlights : Salim Kumar about Asha Workers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top