100 കടന്ന് രാജസ്ഥാൻ; അഞ്ച് വിക്കറ്റ് നഷ്ടം, സഞ്ജു സാംസൺ പുറത്ത്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ രാജസ്ഥാൻ 12 ഓവറിൽ 117/ 5 എന്ന നിലയിലാണ്. 47 പന്തിൽ 102 റൺസ് ഇനിയും രാജസ്ഥാന് വേണം.
ജയ്‌സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ദ്രുവ് ജുറൈൽ,സഞ്ജു സാംസൺ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 28 പന്തിൽ 41 റൺസുമായി ക്യാപ്റ്റൻ സഞ്ജു സാംസസൺ പ്രതീക്ഷ നൽകിയെങ്കിലും പ്രസീദ് കൃഷ്ണയുടെ പന്തിൽ പുറത്തായി, ശുഭം ദുബൈ 1(1), 18 പന്തിൽ 30 റൺസുമായി ഷിംറോൺ ഹിമേയറുമാണ് ക്രീസിൽ. ഗുജറാത്തിന് വേണ്ടി സിറാജ്, അർഷാദ് ഖാൻ, റാഷിദ് ഖാൻ, കുൽവന്ത് കെജെറോലിയ,പ്രസീദ് കൃഷ്‌ണ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
53 പന്തില്‍ 83 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ (25 പന്തില്‍ 36), ഷാരുഖ് ഖാന്‍ (20 പന്തില്‍ 36) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights : IPL Gujrat vs Rajstan royals live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here