വെഞ്ഞാറമൂടിൽ നിന്ന് കാണാതായ 14 കാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിന്ന് കാണാതായ 14 കാരനെ വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനു സമീപത്തെ പറമ്പിലുള്ള ഉപയോഗിക്കാത്ത കിണറ്റിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മുളംകുന്ന് ലക്ഷം വീട് കോളനിയിൽ അനിൽകുമാർ – മഹേഷ്വരി ദമ്പതികളുടെ മകനാണ് മരിച്ച അർജുൻ. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ പൊലീസ് അന്വേഷണം നടത്തവെയായിരുന്നു മൃതദേഹം കണ്ടെത്തുന്നത്. ഈമാസം ഏഴുമുതലാണ് അർജുനെ കാണാതായത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത സംശയിച്ച് അന്വേഷണം ആരംഭിച്ചു.
Story Highlights : Missing 14-year-old boy from Venjaramoodu found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here