മുനമ്പത്തെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ട, ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡ്; BJP ക്രൈസ്തവ വിഭാഗത്തെ വഞ്ചിക്കുന്നു: മുഖ്യമന്ത്രി

വഖഫ് ബില്ലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്തെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ട. ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണിത്.മുനമ്പത്തേത് സങ്കീർണമായ പ്രശ്നം.
ഓർഗനൈസർ ലേഖനം കത്തോലിക്കാ സഭക്ക് എതിരെയാണ്. ഇവിടുത്തെ ക്രിസ്ത്യൻ പ്രേമം നാടകം. സംഘപരിവാറിൻ്റ അടുത്ത ലക്ഷ്യം സഭയും അവരുടെ സ്വത്തുമാണെന്ന് വ്യക്തമായിരിക്കുകയാണ്. ക്രൈസ്തവ വിഭാഗത്തെ വഞ്ചിക്കുകയാണ് BJP ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ആശാ സമരം തീർക്കണം എന്ന് സമാക്കാർ കൂടി വിചാരിക്കണം. LDF സർക്കാർ 6000 രൂപയാണ് ഓണറേറിയത്തിൽ വർധിപ്പിച്ചത്. 13000 രൂപയിൽ 10000 രൂപയും സംസ്ഥാനമാണ് നൽകുന്നത്. ഇത്രയും നൽകുന്ന സർക്കാരിന് എതിരെയാണോ , അതോ കേന്ദ്രത്തിന് എതിരെയാണോ എന്ന് ആശമാർ ആലോചിക്കണം.
ആശമാരിൽ 95% വും സമരത്തിലില്ല. എന്നിട്ടും അവരെ അവഗണിച്ചിട്ടില്ല.5 തവണ സർക്കാർ ചർച്ച നടത്തി. തൊഴിൽ മന്ത്രിയും ചർച്ച നടത്തി. സർക്കാർ നടപ്പാക്കാൻ പറ്റുന്ന പലതും ഇതിനകം നടപ്പിലാക്കി. എല്ലാം ചെയ്തു എന്നിട്ടും 21000 രൂപ എന്ന നിലപാടിൽ നിൽക്കുന്നു.
ഇതിൽ വാശിയൊന്നും ഞങ്ങൾക്കില്ല. സാഹചര്യം വന്നാൽ കൂട്ടി കൊടുക്കാം എന്ന് തന്നെയാണ് കാണുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകൾ സർക്കാർ നിലപാട് അംഗീകരിച്ചിട്ടുണ്ട്. സമര സംഘടന മാത്രമാണ് നിലപാട് പറയാത്തത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം വാശിയുടെ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : Pinarayi Vijayan against BJP on Munambam issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here