SKN 40 കേരള യാത്ര പാലക്കാട് ജില്ലയില്‍ രണ്ടാംദിനം; ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന എസ്‌കെഎന്‍ 40 ജനകീയ യാത്ര പാലക്കാട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ ഏഴ് മണിക്ക് ഒറ്റപ്പാലം ബസ്റ്റാന്‍ഡ് പരിസരത്ത് മോണിംഗ് ഷോ ആരംഭിച്ചു. തുടര്‍ന്ന് ഒന്‍പതു മണിയോടെ വാണിയംകുളത്തും ജനകീയ യാത്ര എത്തും. പതിനൊന്ന് മണിക്ക് ചെറുപ്പുളശ്ശേരിയില്‍ എത്തുന്ന എസ്‌കെഎന്‍ ഫോര്‍ട്ടി സംഘം ഉച്ചയോടെ മണ്ണാര്‍കാട്ടേക്ക് പ്രവേശിക്കും. വൈകിട്ട് മണ്ണാര്‍ക്കാട് ആണ് സമാപനം. തുടര്‍ന്ന് യാത്ര നാളെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.
ഇന്നലെ വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങിയ പര്യടനം പാലക്കാട് നഗരത്തിലെ ടോപ്പ് ഇന്‍ ടൗണ്‍ ഗാര്‍ഡനില്‍ സമാപിച്ചു. കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിനാളുകളാണ് എസ്‌കെഎന്നിന്റെ ലഹരി വിരുദ്ധ ജനകീയ യാത്രയില്‍ പങ്കാളികളായത്. ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കായികാധ്യാപകരും കായിക പ്രേമികളും ചെറുപുഷ്പം സ്‌കൂളിലേക്ക് എസ്‌കെഎന്നിനെ കാണാന്‍ എത്തി. തരൂര്‍ എംഎല്‍എ പി പി സുമോദ് യാത്രയുടെ ഭാഗമായി. തുടര്‍ന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പിഎന്‍സി മേനോന്റെ ശോഭ അക്കാദമിയിലേക്കും ജനകീയ യാത്രയെത്തി.
കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പൊലീസ് സ്റ്റേഷനുള്ള ബഹുമതി നേടിയ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലും ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി ഒത്തുചേരല്‍ നടന്നു. മുന്‍ മന്ത്രിമാരായ കെ ഇ ഇസ്മയിലും, വിസി കബീറും ജനകീയ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. വൈകിട്ട് പാലക്കാടിനെ അടയാളപ്പെടുത്തുന്ന കേരളത്തിന്റെ പ്രിയപ്പെട്ട മലമ്പുഴയില്‍ ലഹരിക്കതിരെ എസ്‌കെഎന്‍ ജനങ്ങളുമായി സംവദിച്ചു.
രാത്രി പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ടോപ്പിന്‍ ടൗണ്‍ ഗാര്‍ഡനില്‍ ഇന്നലത്തെ യാത്ര സമാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കം നിരവധി പ്രമുഖരും നാട്ടുകാരും ഇവിടെ യാത്രയ്ക്കൊപ്പം ചേര്‍ന്നു.
Story Highlights : SKN40 Kerala Yatra: second day in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here